ഡല്‍ഹി: ഇന്ത്യയില്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് . ചൈനീസ് ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് 59 ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ടിക്ടോക്ക്, ഷെയര്‍ചാറ്റ് ഉള്‍പ്പെടെയുള്ള ജനകീയ ആപ്പുകളും നിരോധിച്ചവയില്‍പ്പെടുന്നു. ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ നടപടി ചൈനയ്ക്ക് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയാണ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post