പൂനെ: നാലുമാസത്തിനുള്ളില്‍ കൊറോണ പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കുമെന്ന് വാക്‌സിന്‍ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ട്.വാക്‌സിന്‍ നിര്‍മ്മാണത്തിനായി ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഗവേഷണം അവസാന ഘട്ടത്തിലാണ്. ഇതിന്റെ ഫലമായാണ് ഒക്ടോബറില്‍ പ്രതിരോധ വാക്‌സിന്‍ പുറത്തിക്കാനാകുമെന്ന് ഇന്‍സ്റ്റിറ്റൂട്ട് അറിയിക്കുന്നത്.
ആദ്യഘട്ടത്തില്‍ അഞ്ച് തരത്തിലുള്ള വാക്‌സിനുകള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ രണ്ടെണ്ണം മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി കിട്ടുകയാണെങ്കില്‍ ഒക്ടോബറോടെ കൂടി അമ്പത് മുതല്‍ അറുപത് ലക്ഷം വരെ വാക്‌സിന്‍ നിര്‍മ്മിക്കാമെന്നാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പറയുന്നത്.
സാധാരണ ഒരു വാക്‌സിന്‍ നിര്‍മ്മിച്ച് വിപണിയിലെത്താന്‍ ആറ് മുതല്‍ ഏഴ് വര്‍ഷം വരെ വേണ്ടി വരാറുണ്ട് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റുയമായുള്ള സഹകരണം കൊണ്ടാണ് ഇത്ര പെട്ടന്ന് വാക്‌സിന്‍ നിര്‍മ്മിക്കാനായതെന്നും ഡയറക്ടര്‍ പുരുഷോത്തമന്‍ നമ്പ്യാര്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.











Discussion about this post