കൊച്ചി : നടി ഷംന കാസിമിനെ വിവാഹം കഴിക്കാൻ വേണ്ടി തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി റഫീഖിന്റെ ഭാര്യ.
മേക്കപ്പ് ആർട്ടിസ്റ്റ് ഹാരിസ് ആണ് ഷംനയുടെ ഫോൺ നമ്പർ റഫീഖിനെ നൽകിയത്. ആൽബങ്ങളിൽ അഭിനയിക്കുന്നവരുടെ ഫോൺ നമ്പറുകളും ഹാരിസ് റഫീഖിനു കൈമാറിയതായി ഭാര്യ വെളിപ്പെടുത്തി.ഷംനയെ വിളിച്ച സ്ത്രീ താനല്ലെന്നും ഇതിനു മുൻപും തട്ടിപ്പു കേസുകളിൽ ഭർത്താവ് ജയിലിൽ കിടന്നിട്ടുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.












