ലക്‌നൗ: ലക്‌നൗവില്‍ പൗരത്വഭേദഗതിനിയമത്തിനെതിരേ നടന്ന കലാപത്തില്‍ പൊതുമുതല്‍ നശിപ്പിച്ചവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടിയുടെ ആദ്യഘട്ടം തുടങ്ങിയതായി ലക്‌നൗ ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന കലാപത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതായി തെളിഞ്ഞവരുടെയെല്ലാം വസ്തുവകകള്‍ കണ്ടുകെട്ടാനാണ് ജില്ലാ ഭരണം തീരുമാനിച്ചിരിക്കുന്നത്.
പൊതുമുതലും സ്വകാര്യമുതലും നശിപ്പിക്കുന്നവര്‍ക്കെതിരേ ഉത്തര്‍പ്രദേശ് ഗവണ്മെന്റ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രകാരമാണ് വസ്തുവകകള്‍ കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നത്.അന്‍പതു പേരില്‍ നിന്ന് 1.55 കോടി രൂപയുടെ വസ്തുവകകള്‍ കണ്ടുകെട്ടാനാണ് ഗവണ്മെന്റ് തീരുമാനം.
പൗരത്വനിയമഭേദഗതിക്കെതിരേയെന്ന പേരില്‍ കൊടിയ ആക്രമണങ്ങളാണ് ലക്‌നൗവില്‍ ഇവര്‍ നടത്തിയത്. കോണ്‍ഗ്രസ്സ് നേതാക്കളായ സദഫ് ജാഫറൂം പോപ്പുലര്‍ ഫ്രണ്ട് ബന്ധം സംശയിക്കുന്ന മൊഹമ്മദ് ഷൊഹൈബും ഉള്‍പ്പെടെ നേതൃത്വം നല്‍കിയ കലാപകാരികള്‍ അനേകം സ്വകാര്യ കച്ചവടസ്ഥാപനങ്ങളും ഗവണ്മെന്റ് സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തിരുന്നു.
ഡിസംബര്‍ 19നാണ് പ്രധാനപ്പെട്ട അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പൊതുജനങ്ങളുടെ വസ്തുവകകളും പൊതുമുതലും നശിപ്പിക്കുന്നത് ആരായാലും അവരുടെ പക്കല്‍ നിന്ന് ആ പണം നിര്‍ബന്ധമായും ഈടാക്കിയിരിക്കും എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.











Discussion about this post