ന്യൂഡൽഹി : കോവിഡ്-19 രോഗ ബാധ മൂലം ഇന്ത്യൻ സൈന്യത്തിലെ ബ്രിഗേഡിയർ വികാസ് സമ്യാൽ മരണമടഞ്ഞു.ഇ.എം.ഇ ഈസ്റ്റേൺ കമാൻഡിലെ ബ്രിഗേഡിയറായ വികാസ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ദീർഘകാലമായി ആശുപത്രിയിലായിരുന്ന വികാസ് സമ്യാലിന്റെ ഭാര്യക്കും കുട്ടികൾക്കും കോവിഡ് ബാധിച്ചിരുന്നുവെങ്കിലും അവർ ക്രമേണ രോഗവിമുക്തരായിരുന്നു. അതേസമയം ഇന്നലെ, 53 ബോർഡർ സെക്യൂരിറ്റി ഫോഴ്സ് അംഗങ്ങൾക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Discussion about this post