വാഷിംഗ്ടൺ : ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യൻ നിരോധിച്ചത് അഭിനന്ദനവുമായി മുൻ യുഎസ് അംബാസിഡർ നിക്കി ഹാലെ.
“ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്.ടിക്ടോക് തങ്ങളുടെ ഏറ്റവും വലിയ വിപണിയായി കാണുന്നത് ഇന്ത്യയെയാണ്.ചൈനയുടെ പ്രതിഷേധത്തെ നിസ്സാരവൽക്കരിച്ചു കൊണ്ട് ഒരടി പിന്നോട്ടില്ലെന്ന് ഇന്ത്യ ഈ നടപടിയിലൂടെ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്” എന്നാണ് നിക്കി ഹാലെ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കം ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു വന്നിരുന്നു.











Discussion about this post