ജനീവ : ഹോങ്കോങ്ങ് നേരെയുള്ള ചൈനയുടെ അടിച്ചമർത്തൽ നയം ഐക്യരാഷ്ട്രസഭയിൽ ചോദ്യംചെയ്ത് ഇന്ത്യ.ഇന്ത്യയുടെ സ്ഥിരാംഗവും ഔദ്യോഗിക പ്രതിനിധിയും ആയ രാജീവ് കുമാർ ചന്ദറാണ് ബുധനാഴ്ച ഐക്യരാഷ്ട്ര സഭയിൽ ഇക്കാര്യം ഉയർത്തിയത്.
ഹോങ്കോങ്ങിലെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളികൾ അടിച്ചമർത്തുന്ന കിരാത നയമാണ് ചൈനയുടേതെന്ന് പറഞ്ഞ രാജീവ് കുമാർ, ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടു.ചൈനയുടെ നയങ്ങൾ ഇന്ത്യ നിരീക്ഷിക്കുന്നുണ്ടെന്നും ഹോങ്കോങ്ങ് ജനതയുടെ ആവശ്യങ്ങൾക്കും താല്പര്യങ്ങൾക്കും യു.എൻ പ്രാധാന്യം നൽകണമെന്നും രാജീവ് കുമാർ ആവശ്യമുന്നയിച്ചു.











