ന്യൂഡൽഹി : മരണകാരണം കോവിഡ് ആണെന്ന് സംശയമുള്ളവരുടെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുക്കാൻ കോവിഡ് പരിശോധനയുടെ ഫലം വരുന്നതു വരെ കാത്തു നിൽക്കേണ്ടെന്ന് കേന്ദ്രസർക്കാർ.എന്നാൽ, ഇവരുടെ സംസ്കാരം നടത്തേണ്ടത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്.
കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് സംശയമുള്ളവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടാൻ താമസം വരുന്നുണ്ടെന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്രത്തിന്റെ ഈ നടപടി.കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവാണെന്ന് തെളിയുകയാണെങ്കിൽ സമ്പർക്ക പട്ടിക തയാറാക്കൽ പോലുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ ഡോ.രാജീവ് ഗാർഗ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post