ശ്രീനഗർ : സൈന്യവും ഭീകരവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ വെടിയേറ്റു മരിച്ചു.ഒരു സൈനികനും വീരമൃത്യു വരിച്ചു എന്നാണ് റിപ്പോർട്ടുകൾ. കശ്മീരിലെ ശ്രീനഗറിൽ, മാൾബാഗ് മേഖലയിലാണ് ഇന്നലെ രാത്രിയോടെ ഏറ്റുമുട്ടൽ നടന്നത്.
കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി ചേർന്ന് നടത്തിയ റെയ്ഡിലാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്.ശ്രീനഗറിൽ ഒന്നര മാസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.








