ദിസ്പൂർ : ആസാമിലെ വെള്ളപ്പൊക്കം 16 ലക്ഷം പൗരൻമാരെ ബാധിച്ചതായി സംസ്ഥാന ദുരന്തനിവാരണ സമിതി.സംസ്ഥാനത്ത് 22 ജില്ലകളിലാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്.ഇന്നലെ മാട്യ ജില്ലയിലും ഒരു മരണം റിപ്പോർട്ട് ചെയ്തിരുന്നു.ഇതോടെ മരിച്ചവരുടെ എണ്ണം 34 ആയി.
162 ദുരിതാശ്വാസ ക്യാമ്പുകളിലായി പന്ത്രണ്ടായിരത്തിലധികം പേർ അഭയാർഥികളായി കഴിയുന്നുണ്ട്.നദികളിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് ആളുകൾ ഉയർന്ന പ്രദേശം നോക്കി താമസം മാറുകയാണ്.
Discussion about this post