ഇസ്ലാമാബാദ്: കാവലില്ലാ ലവൽ ക്രോസിൽ ട്രെയിനിലേക്ക് ബസ് ഇടിച്ചു കയറി തീർത്ഥാടകർ കൊല്ലപ്പെട്ടു. പാക് പഞ്ചാബിലെ ഷെയ്ഖ്പൊരയിലാണ് സംഭവം. അപകടത്തിൽ 19 സിഖ് തീർത്ഥാടകർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഫറൂഖാബാദ് റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം നടന്ന സ്ഥലം. കറാച്ചിയിൽ നിന്നും ലാഹോറിലേക്ക് പോവുകയായിരുന്നു ഷാ ഹുസൈൻ എക്സ്പ്രസ്സ്. ഇതിലേക്കാണ് ബസ് ഇടിച്ചു കയറിയത്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നങ്കണ സാഹിബ് ഗുരുദ്വാരയിൽ പ്രാർത്ഥന കഴിഞ്ഞു മടങ്ങിയ തീർത്ഥാടകരാണ് അപകടത്തിൽ പെട്ടത്.












