കൊച്ചി : നടി ഷംന കാസിമിന്റെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത ബ്ലാക്ക് മെയിലിംഗ് കേസിലെ മുഖ്യപ്രതിയടക്കം മൂന്ന് പേർക്ക് ജാമ്യം ലഭിച്ചു.കേസിലെ മൂന്നാംപ്രതി ശരത്, അഞ്ചാം പ്രതി അബൂബക്കർ, ആറാം പ്രതി ഹാരിസ് എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുള്ളത്.ഇവർ കേരളം വിട്ടു പോകാൻ പാടില്ല.ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കുകയും വേണം.
അതേസമയം, വരന്റെ ഫോട്ടോയെന്ന പേരിൽ തട്ടിപ്പ് സംഘം ഉപയോഗിച്ച ടിക്ടോക് താരം യാസറിനെ വിളിച്ചു വരുത്തി പോലീസ് മൊഴിയെടുത്തു.വരന്റെ ഉമ്മയായി അഭിനയിച്ച മുഖ്യപ്രതിയുടെ ഭാര്യയായ യുവതിയേയും പോലീസ് ഇന്ന് ചോദ്യം ചെയ്തു.ഷംന കാസിമിന്റെ ഫോൺനമ്പർ ദുരുപയോഗം ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫെഫ്ക അപരിചിതരായവർക്ക് താരങ്ങളുടെ ഫോൺ നമ്പർ നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രൊഡക്ഷൻ കൺട്രോളർ യൂണിയന് കത്ത് നൽകിയിട്ടുണ്ട്.












