ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശരാജ്യസന്ദര്‍ശനം സോഷ്യല്‍ മീഡിയ ഉള്‍പ്പടെ വിവിധ മാധ്യമങ്ങളില്‍ നിരന്തര ചര്‍ച്ചയാണ്. മോദിയുടെ വിദേശരാജ്യസന്ദര്‍ശനം കോടികളുടെ വികസനം കൊണ്ടു വന്നുവെന്നും, ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചുവെന്നും മോദി ആരാധകര്‍ വിലയിരുത്തുന്നു. എന്നാല്‍ മോദിയുടെ വിദേശപര്യടനം വെറും വാചക കസര്‍ത്താണെന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്.
ഇന്ത്യ ഭരിച്ച മുന്‍ പ്രധാനമന്ത്രിമാരെ കുറിച്ച്
ജവഹര്‍ലാല്‍ നെഹ്റ്രു 16 വര്‍ഷം 286 ദിവസം
ഇന്ദിരാഗാന്ധി 15 വര്‍ഷം 91 ദിവസം
രാജീവ് ഗാന്ധി 5 വര്‍ഷം 32 ദിവസം
നരസിംഹറാവു 4 വര്‍ഷം 11 മാസം
മന്മോഹന് സിംഗ് 10 വര്‍ഷം 4 ദിവസം
മൊത്തം 57 വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യയെ ഇവര്‍ എത്രത്തോളം മുന്നോട്ട് നയിച്ചുവെന്നത് മോദിയുടെ ഒരു വര്‍ഷത്തെ ഭരണകാലം വച്ച് വിലയിരുത്തിയാല്‍ തന്നെ വിമര്‍ശകരുടെ വായടയുമെന്ന് മോദി ആരാധകര്‍ പറയുന്നു. മോദിയുടെ വിദേശപര്യടനം ഇന്ത്യയ്ക്ക് ഏറെ നേട്ടങ്ങള്‍ കൊണ്ടുവരുമെന്ന് ഇവര്‍ അക്കമിട്ട് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശരാജ്യങ്ങളിലെ സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ കാരണങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് മോദി അനുകൂലികള്‍. മോദി ആരാധകര്‍ നിരത്തുന്ന വികസന പട്ിക ഇതിനകം സോഷ്യല്‍ മീഡിയകളില്‍ വൈറാലാണ്. ദുബായ് പര്യടനത്തിന് ശേഷമുള്ള മോദി വിമര്‍ശകര്‍ക്ക് ചുട് മറുപടി നല്കി കൊണ്ടാണ് മോദി ആരാധകരുടെ പ്രചരണം.
1. അമേരിക്കയും ചൈനയും ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം എന്ന ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ചത് വലിയ മാറ്റങ്ങളുണ്ടാക്കും.
2. അഞ്ച് വര്ഷകാലയളവുകൊണ്ട് 35 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ജപ്പാനില്‍ നിന്ന് മാത്രം ലഭ്യമാകും
3. ഓസ്്രേടലിയയില് നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി സാധ്യമാക്കുന്ന കരാറിന് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ അന്തിമ രൂപം നല്കി.
4. സത്യ നദല്ല(മൈക്രോസോഫ്റ്റ്) , ഇന്ദ്ര നൂയി (പെപ്സികോ), ഷെറില്‍ സാന്റ്ബേര്ഗ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ്( ഫെയ്സ്ബുക്ക്), ജെഫ് ബിസോസ്(ആമസോണ്‍) എന്നീ പ്രമുഖരുമായി നിക്ഷേപ സാധ്യത വര്‍ദ്ധിപ്പിച്ചു.
5. സംയുക്ത വിദ്യാഭ്യാസ ഗവേഷണ പദ്ധതിക്ക് ഇസ്രായേലുമായി 5 മില്യണ്‍ ഡോളറിന്റെ കരാര്‍
6. 20 ബില്യണ്‍ ഡോളറിന്റെ ചൈനയുമായുള്ള നിക്ഷേപം
7. ഇന്ത്യയുടെ സ്ഥിര വികസനത്തിന് 2 ബില്യണ്‍ യൂറോയുടെ ഫ്രാന്‍സിന്റെ സഹായം.
8. എയര്‍ബസ് ഇന്ത്യയില്‍ നിര്‍മാണത്തിനൊരുങ്ങുന്നു. വ അഞ്ചുവര്‍ഷത്തിനുള്ളില്‍ 400 മില്യണ്‍ ഡേളര്‍2 ബില്യണ്‍ യൂറോയുടെ നിക്ഷേപത്തിന് തീരുമാനമായി.
9. ഫ്രഞ്ച് നാഷണല്‍ റെയില്‍വേയുമായി ഡല്‍ഹി ചണ്ഡീഗഡ് റെയില്‍വെ പാത നവീകരണത്തിനായി വേണ്ട സഹായത്തിന് ധാരണയായി
10. 3,000 മെട്രിക് ടണ്‍ യുറേനിയം ഇന്ത്യയിലേക്ക് വിതരണം ചെയ്യുന്നതിനായി കാനഡയുടെ അംഗീകാരം
ഇന്ത്യയെ മുന്‍നിര ലോകരാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തുക എന്ന മാര്‍ക്കറ്റിംഗ് വളരെ പ്രധാനപ്പെട്ടതെന്ന വിലയിരുത്തപ്പെടുന്നു. 15 രാജ്യങ്ങളില്‍ 45 ദിവസം കൊണ്ട് മോദി സന്ദര്‍ശിച്ചു. എന്നാല്‍ കോണ്ഗ്രസഉപാധ്യക്ഷന് രാഹുല്‍ ഗാന്ധി തന്റെ അനുയായികളോട് പോലും പറയാതെ ഉല്ലാസത്തിനുപോയത് 57 ദിവസമാണെന്ന് മോദി ഫാന്‍സ് ചൂണ്ടിക്കാണിക്കുന്നു. മോദി വിമര്‍ശനത്തിന് മറുപടിയായി നിരത്തപ്പെടുന്ന മറ്റ് വികസനനേട്ടങ്ങള്‍ ഇവയാണ്-
1-കുറഞ്ഞ ചിലവില്‍ സൗദി ക്രൂഡ് ഓയില്‍ ലഭിക്കുന്നതിനുള്ള കരാര്‍ ഇന്ത്യ്ക്ക് കോടികളുടെ ലാഭമുണ്ടാക്കും. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും.വിദേശകാര്യ മന്ത്രി സുഷമ സ്വരാജും കരാറില്‍ ഒപ്പിട്ട് കഴിഞ്ഞു.
2. നാല് ഹൈഡ്രോളിക് പവര്‍ സ്റ്റേഷനും അണക്കെട്ടും ഭൂട്ടാനില്‍ ഇന്ത്യ നിര്‍മ്മിക്കും. ഭാവിയില്‍ ഈ പദ്ധതിയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ഹരിതോര്‍ജ്ജത്തിന്റെ സിംഹഭാഗത്തിന്റെ പങ്കും ഇന്ത്യക്കായിരിക്കും.
3. നേപ്പാളില്‍ വലിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. ഭാവിയില്‍ 83 ശതമാനം ഹരിതോര്‍ജ്ജം ഹൈഡ്രോ പവര്‍ സ്റ്റേഷനില്‍ നിന്നും ഇന്ത്യക്ക് ലഭിക്കും.
4. ജപ്പാനുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകും. ഡല്‍ഹിമുംബൈ കോറിഡോറിനായി 30 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനുള്ള ജപ്പാന്റെ അംഗീകാരം
5. വിയറ്റ്നാമുമായുള്ള തന്ത്രപ്രധാനബന്ധം കൂടുതല്‍ ദൃഢപ്പെടും. ഒഎന്ജിസിയുമായുള്ള എണ്ണ പര്യവേഷണത്തിനുള്ള അംഗീകാരം.
6. ഇറാനില്‍ നിന്നുമുള്ള എണ്ണ ഇറക്കുമതി വര്‍ധിക്കും, അമേരിക്കന്‍ ഉപരോധം നേരിടുന്ന ഇറാനെ ഇന്ത്യയക്ക് അനുകൂലമാക്കി മാറ്റാന്‍ ചര്‍ച്ചകളിലൂടെ സാധ്യമായി.
7. ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് യുറേനിയം കയറ്റുമതിക്കരാര്‍ അംഗീകരിച്ചു്. രാജ്യം കടുത്ത ഊര്‍ജ പ്രതിന്ധി നേരിടുന്ന സാഹചര്യത്തില്‍ ആസ്ത്രേലിയയില്‍ നിന്ന് യുറേനിയം വാങ്ങുന്നതിന് കരാറുണ്ടാക്കാന്‍ ദീര്‍ഘകാലമായി ഇന്ത്യ ശ്രമിച്ചുവരികയായിരുന്നു
9. ചൈനയുമായുള്ള വ്യാപാരബന്ധം മെച്ചപ്പെട്ടു. വരും വര്‍ഷങ്ങളില്‍ ചൈനയുടെ വന്‍ നിക്ഷേപം. നിലവില്‍ ചൈനക്ക് 140,000 കോടിയുടെ നിക്ഷേപമാണ് ഉള്ളത്
10. സുരക്ഷയുമായി ബന്ധപ്പെട്ട് അജിത് ഡോവലിനെ ഉപയോഗിച്ച് പെന്റഗണുമായി നല്ല ബന്ധം സൃഷ്ടിച്ചെടുക്കാനായി. ഇസ്രായേല്‍, ജപ്പാന് എന്നി രാജ്യങ്ങളുമായി സുരക്ഷ വിഷയത്തില്‍ കൈകോര്‍ത്തു.
11. വടക്കുകിഴക്കന്‍ അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ നിര്‍ണായക മുന്നേറ്റം.
12. യമനില്‍ അകപ്പെട്ട 4500ല്‍ അധികം ഇന്ത്യക്കാരെ തിരികെ എത്തിച്ചു. 41 രാജ്യങ്ങളിലുള്ള വരേയും സ്വന്തം രാജ്യത്ത് എത്തിക്കുന്നതില്‍ സഹായകമായി.
14. 42 വര്‍ഷത്തിനുശേഷം ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കാനഡ സന്ദര്‍ശനം.
കാനഡയിലെ സസ്കാച്വന്‍ പ്രവിശ്യയിലുള്ള കാമക്കോ കോര്‍പറേഷനില്‍നിന്ന് 35 കോടി ഡോളറിന്റെ (2100 കോടിയിലേറെ രൂപ) യുറേനിയം ഇറക്കുമതി ചെയ്യാനുള്ള കരാറാണ് ഇതില്‍ പ്രധാനം. ഊര്ജോല്പാദനത്തിനായി അഞ്ചു വര്‍ഷംകൊണ്ട് 70 ലക്ഷം പൌണ്ട് യുറേനിയമാണ് ഇന്ത്യയിലെ ആണവോര്‍ജ വകുപ്പ് ഇറക്കുമതി ചെയ്യുക
15.. കനേഡിയന്‍ പൌരന്മാര്ക്ക് 10 വര്‍ഷ കാലാവധിയുള്ള വീസയും ഓണ്‍ അറൈവല്‍ വീസ സംവിധാനവും ഏര്‍പ്പെടുത്തുമെന്നു നരേന്ദ്ര മോദി വ്യക്തമാക്കി
15.. കനേഡിയന്‍ പൌരന്മാര്ക്ക് 10 വര്‍ഷ കാലാവധിയുള്ള വീസയും ഓണ്‍ അറൈവല്‍ വീസ സംവിധാനവും ഏര്‍പ്പെടുത്തി.
16.ബംഗ്ലാദേശുമായുള്ള അതിര്ത്തിപങ്കിടല് ചരിത്രപരമായ നീക്കമെന്നാണ് വിലയിരുത്തപ്പെട്ടത്.
Discussion about this post