ഖാലിസ്ഥാൻ തീവ്രവാദികളുടെ പുതിയ പ്രവർത്തന മേഖല ജർമനി കേന്ദ്രീകരിച്ചാണെന്ന് അന്വേഷണ റിപ്പോർട്ടുകൾ.കുപ്രസിദ്ധ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ശക്തമായ പിന്തുണ ഖാലിസ്ഥാൻ തീവ്രവാദികൾക്കുണ്ട്.സിഖുകാർക്ക് സ്വന്തമായി രാഷ്ട്രം വേണമെന്ന വിഘടനവാദികളാണ് ഖാലിസ്ഥാനികൾ എന്ന് പൊതുവേ അറിയപ്പെടുന്നത്. ഐഎസ്ഐ ഇവരെ വൻതോതിലുള്ള മയക്കുമരുന്ന് കള്ളക്കടത്ത് ഉപയോഗിക്കുന്നുണ്ട് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജർമ്മനി കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവർത്തനങ്ങളെങ്കിലും ബ്രിട്ടൻ, കാനഡ, യുഎസ് എന്നിവിടങ്ങളിലും ഇവർ സജീവമാണ്.ഭീകരവാദവും പാകിസ്ഥാൻ അനുകൂല ആശയങ്ങളും പ്രചരിപ്പിക്കുന്നതിലാണ് ഇവർ പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്.കുറച്ചു ദിവസം മുൻപ് 9 ഖാലിസ്ഥാൻ തീവ്രവാദികളെ യുഎപിഎ നിയമപ്രകാരം ഇന്ത്യ ഭീകരരായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവർഷം നടന്ന റെയ്ഡിൽ, 532 കിലോ ഹെറോയിൻ ഖാലിസ്ഥാൻ തീവ്രവാദി കളിൽനിന്നും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇന്ത്യൻ വിപണിയിൽ ഏതാണ്ട് 2,700 കോടി രൂപ വരുന്ന ഈ ചരക്ക് ഇന്ത്യയിലേക്കെത്തിയത് ജർമനിയിൽ നിന്നാണെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു.
Discussion about this post