തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് വൻ തോതിൽ സ്വർണ്ണം കണ്ടെടുത്തത്. വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോയില്‍ പിടികൂടിയ സ്വര്‍ണം കസ്റ്റംസ് പരിശോധിക്കുന്നു.
വിദേശത്ത് നിന്നുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ പാഴ്സൽ രൂപത്തിലാണ് സ്വർണ്ണം എത്തിയത്. ഇന്ന് രാവിലെയാണ് സ്വർണ്ണക്കടത്ത് പിടികൂടിയത്. കിലോക്കണക്കിന് സ്വര്‍ണം പിടികൂടിയെന്നാണ് വിവരം. സ്വര്‍ണം ആര് ആര്‍ക്ക് അയച്ചു എന്ന കാര്യം വ്യക്തമല്ല.
തിരുവനന്തപുരം മണക്കാടാണ് യു.എ.ഇ. കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്കാണ് പാഴ്സൽ രൂപത്തിൽ സ്വർണ്ണം വന്നതെന്നാണ് സൂചന. വിദേശത്തുനിന്ന് ഡിപ്ലോമാറ്റിക് ബാഗേജായി എത്തിയതിനാല്‍ പരിശോധനകളും മറ്റും വേഗത്തില്‍ പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് വൻ സ്വർണ്ണക്കടത്ത് നടത്തിയത് എന്നാണ് വിവരം.
Discussion about this post