ന്യൂജറേഷന്‍ സിനിമകളെ വിമര്‍ശിച്ച് വീണ്ടും ഡിജിപി. സ്ത്രീകളെ ഈ ചിത്രങ്ങളില്‍ മോശകരമായി ചിത്രീകരിക്കുന്നുവെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. കുറേ പണം കിട്ടിയതുകൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും ടിപി സെന്‍കുമാര്‍. സ്ത്രീ പ്രേക്ഷകര്‍ ഈ ചിത്രങ്ങളെ സഹിക്കുന്നത് എന്തുകൊണ്ടെന്നറിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
മദ്യത്തിനും ലഹരിമരുന്നിനും പ്രാമുഖ്യം നല്‍കുന്നു. കുമികളുടെ ആയുസ്മാത്രമാണ് ഈ പ്രമേയങ്ങള്‍ക്കുള്ളതെന്നും ഡിജിപി അഭിപ്രായപ്പെട്ടു.പ്രേമം പോലുള്ള സിനിമകള്‍ ക്യാമ്പസില്‍ അക്രമം വളര്‍ത്തുന്നുവെന്ന് സെന്‍കുമാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post