ന്യൂഡൽഹി : വ്യോമ നിരീക്ഷണത്തിന്റെ അവസാന വാക്കായ പ്രിഡേറ്റർ-ബി ഡ്രോണുകൾ വാങ്ങാനുറച്ച് ഇന്ത്യ.ഇത് സംബന്ധിച്ച് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ യുഎസുമായി ചർച്ച നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷം നടപടികൾ വേഗത്തിലാക്കും.30 സീ ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യക്ക് നൽകാനുള്ള സന്നദ്ധത യുഎസ് അറിയിച്ചു കഴിഞ്ഞു.പ്രിഡേറ്റർ-ബിയുടെ തന്നെ ആയുധം ഇല്ലാത്ത നാവിക വിഭാഗത്തിലെ ഡ്രോണാണിത്.
എം.ക്യു 9 റീപ്പർ എന്നറിയപ്പെടുന്ന പ്രിഡേറ്റർ-ബി, ഡ്രോണുകളിലെ ഏറ്റവും അപകടകാരിയാണ്.ഈ വർഷമാദ്യം, ഇറാനിലെ സൈനിക തലവൻ ആയ ഖാസിം സുലൈമാനിയെ ട്രംപിന്റെ ഉത്തരവ് പ്രകാരം വധിച്ചത് ഇറാനു മുകളിൽ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന ഈ ഡ്രോണാണ്
Discussion about this post