ബിനാ : മധ്യപ്രദേശിലെ ബിനയിൽ 1.7 മെഗാവാട്ടിന്റെ സോളാർ പവർപ്ലാന്റ് സ്ഥാപിച്ച് ഇന്ത്യൻ റെയിൽവേ.ഈ പവർപ്ലാന്റിൽ നിന്നും ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ട്രെയിനുകൾ പ്രവർത്തിപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യം.മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സോളാർ പവർപ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം ഇന്ത്യൻ റെയിൽവേയെടുത്തത്.
ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡിന്റെ സഹകരണത്തോട് കൂടിയാണ് ഇന്ത്യൻ റെയിൽവേ ഈ പവർപ്ലാന്റ് നിർമിച്ചിരിക്കുന്നത്.ഈ പരീക്ഷണം വിജയകരമായാൽ വർഷത്തിൽ 1.37 കോടി രൂപയുടെ ലാഭമായിരിക്കും ഇന്ത്യൻ റെയിൽവേക്ക് ലഭിക്കുക. ഇതുപോലുള്ള കൂടുതൽ പ്രൊജക്റ്റുകളിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
Discussion about this post