സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുമൊത്തുള്ള ഫോട്ടോ പുറത്ത് വിട്ട് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ.കൂടുതൽ തെളിവുകളോടു കൂടി നാളെ വാർത്താ സമ്മേളനം നടത്തുമെന്നും സുരേന്ദ്രൻ പ്രഖ്യാപിച്ചിട്ടുണ്ട്.പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം പതിനായിരത്തിലധികം ലൈക്കാണ് ഫേസ്ബുക്കിൽ ചിത്രത്തിന് ലഭിച്ചത്.
ഒറ്റ നോട്ടത്തിൽ, വിദേശത്തു വെച്ചെടുത്തത് എന്ന പ്രതീതിയുളവാക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിയും സ്വപ്നയും അറബ് ശൈലിയിൽ വസ്ത്രം ധരിച്ച ചിലരെയും കാണാം. കൂടുതൽ വിവരങ്ങളുമായി നാളെ പതിനൊന്നരയ്ക്ക് പത്രസമ്മേളനം നടത്തുമെന്നാണ് .സുരേന്ദ്രൻ അറിയിച്ചത്.കോഴിക്കോട് വെച്ചായിരിക്കും സുരേന്ദ്രൻ മാധ്യമങ്ങളെ അഭിമുഖീകരിക്കുക












