മലപ്പുറം: സുന്നി യുവജനസംഘം വെള്ളിവെളിച്ചം എന്ന തലക്കെട്ടിലാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
ഓണം വൈഷ്ണവ ആഘോഷമാണ്. ഏകദൈവവിശ്വാസത്തിന് വിരുദ്ധമാണ് അതിന്റെ പശ്ചാത്തലം. ആഘോഷങ്ങള്‍ വിശ്വാസത്തിന് തടസ്സമാകരുത് എന്നി കാര്യങ്ങളാണ് പോസ്റ്റില്‍ ഉള്ളത്.
മലയാളികളുടെ ദേശീയ ഉത്സവമായ ഓണം പങ്കുവെയ്ക്കുന്നത് മതേതര സങ്കല്പമാണെന്നാണ് വെപ്പ്. എല്ലാ മതവിശ്വാസികളും ഐക്യത്തോടെ ഓണം കൊണ്ടാടുന്നു. മുസ്ലിം സമൂഹവും ഓണാഘോഷത്തില്‍ പങ്കുചേരാറുണ്ട്. എന്നാല്‍ ഓണം ഏകദൈവവിശ്വാസത്തിലധിഷ്ഠിതമല്ലാത്തതിനാല് ആഘോഷത്തില്‍ പങ്കെടുക്കേണ്ട എന്നതാണ് സുന്നി യുവജനസംഘത്തിന്റെ നിലപാടെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മറ്റും വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റര്‍ വ്യക്തമാക്കുന്നു.
അതേസമയം ഇത്തരം പോസ്റ്റുകളെ കുറിച്ച് അറിയില്ലെന്ന് എസ് വൈ എസ് സംസ്ഥാന ഭാരവാഹി ബ്രേവ് ഇന്ത്യ ന്യൂസിനോട് പ്രതികരിച്ചു. ഏതെങ്കിലും പ്രാദേശികഘടകങ്ങള്‍ ഇത്തരം പോസ്റ്ററുകള്‍ അടിച്ച് വിതരണം ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി.
Discussion about this post