ലേ: ഏതു കൊടും തണുപ്പിനെയും നേരിടാന്‍ തയ്യാറായി ലഡാക്കില്‍ സുരക്ഷാ ടെന്‍ഡുകള്‍ നിര്‍മ്മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ .കനത്ത തണുപ്പിനെ പ്രതിരോധിക്കുന്ന ടെന്‍ഡുകളാണ് ലഡാക്കില്‍ ഇന്ത്യ നിര്‍മ്മിക്കുന്നത്. സൈനികര്‍ക്ക് താമസിക്കാനും ആയുധങ്ങള്‍ സൂക്ഷിക്കാനുമായി അതീവ സുരക്ഷയുള്ള കെട്ടുറപ്പുള്ള ടെന്‍ഡുകള്‍ നിര്‍മ്മിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. അതിനായി എത്ര തണുപ്പായലും ലഡാക്ക് മേഖലയില്‍ തങ്ങാന്‍ പാകത്തിനുള്ള അതീവ സുരക്ഷാ ടെന്‍ഡുകളാണ് കരസേനാ നിര്‍മ്മിക്കുന്നത്.
30000 സൈനികരെ എത്തിച്ച് അതിര്‍ത്തിയിലെ ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സേന തയ്യാറായിരിക്കുകയാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ അണിനിരത്തിയിരിക്കുന്ന സൈനികര്‍ക്ക് വേണ്ടിയാണ് അതിസുരക്ഷാ രീതിയിലുള്ള താമസ സൗകര്യം ഒരുക്കാനുള്ള നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ഏതാണ്ട് ഒക്ടോബര്‍ വരെയെങ്കിലും സൈന്യത്തിനെ ലഡാക്കില്‍ നിലനിര്‍ത്തേണ്ടിവരും. അതിനാലാണ് ഈ മുന്‍കരുതല്‍.
ഇതിനായി ഇന്ത്യയില്‍ നിന്നും മാത്രമല്ല യൂറോപ്പില്‍ നിന്നുവരെ മുന്തിയ ഇനം ടെന്‍ഡുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.
സിയാച്ചിനില്‍ മഞ്ഞുമലകളില്‍ തങ്ങാനാവുന്ന വിധത്തിലുള്ള സംവിധാനം ഉണ്ടാക്കിയാല്‍ ചൈനയുടെ ഏതു നീക്കങ്ങളെയും പ്രതിരോധിക്കാനാണ് ഇന്ത്യയുടെ തയ്യാറെടുപ്പ്












Discussion about this post