തിരുനാവായ മഹാമകത്തിൻറെ ഭാഗമായി അവിടെയെത്തുന്ന ഭക്തർക്ക് യാത്രാ സൌകര്യം ഉറപ്പുവരുത്തുന്നതിനായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.
തിരുനാവായയിലേക്കുള്ള യാത്ര സുഗമമാക്കാൻ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് നിരവധി ഭക്തജനങ്ങളും നാട്ടുകാരും എന്നെ സമീപിച്ചിരുന്നു. നിങ്ങളുടെ ആ ആവശ്യം റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, അടിയന്തരമായി തന്നെ അതിന് അനുകൂലമായ തീരുമാനം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം;
ഭാരതപ്പുഴയുടെ പുണ്യതീരത്ത് തിരുനാവായ മഹാമകം (കുംഭമേള) പുനർജനിക്കുമ്പോൾ, അവിടെയെത്തുന്ന ഭക്തലക്ഷങ്ങളുടെ സൗകര്യം ഉറപ്പാക്കുക എന്നത് നമ്മുടെ കടമയാണ്.
തിരുനാവായയിലേക്കുള്ള യാത്ര സുഗമമാക്കാൻ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് നിരവധി ഭക്തജനങ്ങളും നാട്ടുകാരും എന്നെ സമീപിച്ചിരുന്നു. നിങ്ങളുടെ ആ ആവശ്യം റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, അടിയന്തരമായി തന്നെ അതിന് അനുകൂലമായ തീരുമാനം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
കുറ്റിപ്പുറം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകൾ:
1.16355 അന്ത്യോദയ എക്സ്പ്രസ് (ജനുവരി 24, 31) – സമയം: 03:34 AM
2. 12081 ജനശതാബ്ദി എക്സ്പ്രസ് (ജനുവരി 24, 26, 31) – സമയം: 06:59 AM
3.12685 ചെന്നൈ – മംഗളൂരു സൂപ്പർഫാസ്റ്റ് (ജനുവരി 24, 25, 30, 31) – സമയം: 02:14 AM
ഭാരതീയ സംസ്കൃതിയുടെ ഈ മഹാസംഗമത്തിലേക്ക് എത്തുന്ന ഏവർക്കും സുരക്ഷിതവും ഭക്തിനിർഭരവുമായ യാത്ര ആശംസിക്കുന്നു.
ജയ് ഹിന്ദ്!













Discussion about this post