ഡല്‍ഹി; വിദേശ സംഭാവനകള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സംഭാവന സ്വീകരിച്ചതില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം . 2006 മുതല്‍ വിവിധ ഘട്ടങ്ങളിലായി രാജീവ് ഗാന്ധി ഫൗണ്ടേഷനും ചാരിറ്റബിള്‍ ട്രസ്റ്റും ചൈനീസ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.
അന്വേഷണത്തിനായിഎന്ഫോഴ്സ്മെന്റ് സെപ്ഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപം നല്കി.
സോണിയാഗാന്ധി ചെയര്‍പേഴ്സനും, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അംഗങ്ങളുമായ രാജീവ് ഗാന്ധി ഫൗണ്ടേഷന്, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് കൂടാതെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ എന്നീ സംഘടനകള്‍ക്കെതിരെ ആണ് അന്വേഷണം നടക്കുക. എന്നിവക്കെതിരെയാണ് അന്വേഷണം. പി.എം.എല്‍.എ, ആദായ നികുതി നിയമം, വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനുള്ള നിയമം എന്നിവ ലംഘിച്ചിട്ടുണ്ടോ എന്നാകും ആഭ്യന്തര മന്ത്രാലയ സമിതി പരിശോധിക്കുക.
Discussion about this post