കാൺപൂർ : കൊടുംകുറ്റവാളി വികാസ് ഡൂബെയെകുറിച്ച് വിവരം നൽകുന്നവർക്ക് യുപി പോലീസ് പ്രഖ്യാപിച്ചിരുന്ന പ്രതിഫലം 5 ലക്ഷമായി ഉയർത്തി.കഴിഞ്ഞ ദിവസം വരെ ഇത് രണ്ടു ലക്ഷമായിരുന്നു.അഡീഷണൽ ചീഫ് സെക്രട്ടറിയായ അവനിഷ് കുമാർ അവസ്ത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ബിക്രു ഗ്രാമത്തിൽ പോലീസുകാർക്കെതിരെ നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് വികാസ് ഡൂബെ.
വികാസ് ഡൂബെയ്ക്കുള്ള തിരച്ചിൽ യുപിയിലെ 75 ജില്ലകളിലും ഊർജ്ജിതമായി നടക്കുകയാണ്.പോലീസ് ഉദ്യോഗസ്ഥർ അറുപതോളം ഗ്രൂപ്പുകളായി തിരിഞ്ഞ് ഡൂബെ ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം റെയ്ഡ് നടത്തുന്നുണ്ട്.ഇന്ന് രാവിലെ കാൺപൂരിലെ ഹാമിർപൂർ ജില്ലയിൽ വെച്ച് വികാസ് ഡൂബെയുടെ കൂട്ടാളിയായ അമർ ഡൂബെയെ പോലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തിയിരുന്നു.അതേസമയം, വികാസ് ഡൂബെയുടെ മറ്റൊരു കൂട്ടാളിയായ ശ്യാമു ബാജ്പൈയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.








