പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദർശനത്തിൽ പിന്തുണ പ്രഖ്യാപിച്ച് നാഷണലിസ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ.ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രി കൂടിയാണ് ശരദ് പവാർ.യുദ്ധസമയത്ത് രാജ്യത്തെ സൈനികർക്ക് ധൈര്യം നൽകേണ്ടത് രാഷ്ട്രതലവന്മാരെന്നും ഇന്ത്യൻ പ്രധാനമന്ത്രി അതിനു തന്നെയാണ് മുൻകൈയെടുത്തതെന്നും ശരദ് പവാർ വ്യക്തമാക്കി.
ഇതുപോലെ 1962 ലെ യുദ്ധത്തിന്റെ സമയത്ത് അന്നത്തെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹുറുവും പ്രതിരോധ മന്ത്രിയായ യശ്വന്ത്റാവൂ ചവാനും സൈനികരുമായി കൂടികാഴ്ച നടത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇത്തരം പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ രാജ്യം നയിക്കുന്നവരാണ് സൈനികർക്ക് പ്രചോദനമാകേണ്ടതെന്നും പവാർ കൂട്ടിച്ചേർത്തു.
Discussion about this post