ഡല്‍ഹി:സ്വര്‍ണക്കടത്ത് കേസിന്റെ തുടരന്വേഷണത്തിന് അനുമതി തേടി വിദേശകാര്യമന്ത്രാലയത്തിനു കസ്റ്റംസ് കത്തു നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസും കേസിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസും തേടിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേസിന്റെ വിവരങ്ങള്‍ തേടിയതായി സൂചനയുണ്ട്. ഇതുവരെയുള്ള അന്വേഷണ പുരോഗതി ധനമന്ത്രി നിര്‍മല സീതാരാമനും വി.മുരളീധരനും വിശദമായി ചര്‍ച്ച ചെയ്തു.ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
യുഎഇ കോണ്‍സുലറ്റുമായും വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തി. ഭരണ സ്വാധീനം ഉപയോഗിച്ച് ഗള്‍ഫില്‍നിന്നു കേരളത്തിലേക്കു തുടര്‍ച്ചയായി സ്വര്‍ണക്കടത്ത് നടക്കുന്നുവെന്ന ഉഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കുറച്ചു മാസങ്ങളായി ഐബി ഇതു സംബന്ധിച്ചു നിരീക്ഷണം നടത്തിവരികയായിരുന്നു.
യുഎഇ കോണ്‍സുലേറ്റിലെ ഷാര്‍ഷ് ദ് അഫയ്റിന്റെ (കോണ്‍സല്‍ ജനറലിനു പകരം ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്) പേരില്‍ വന്ന പാഴ്സലില്‍ നിന്നു സ്വര്‍ണം പിടിച്ചതു കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നത്. രാജ്യാന്തര ബന്ധത്തെ വരെ ബാധിക്കുന്ന വിഷയമായതിനാല്‍, ശ്രദ്ധയോടെയാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നീക്കം
Discussion about this post