Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഋഷഭ് പന്തിന്റെ അശ്ലീല പരാമർശം; പന്തിനെ ന്യായീകരിച്ച് ഗാവസ്കർ, ബ്രോഡ്കാസ്റ്റർമാർക്ക് നേരെ രൂക്ഷ വിമർശനം

by Brave India Desk
May 25, 2026, 04:46 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐ.പി.എൽ 2026-ലെ തകർച്ചയ്ക്ക് ശേഷം നടന്ന മത്സരാനന്തര അഭിമുഖത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ, പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ താരം സുനിൽ ഗാവസ്കർ. തോൽവിക്ക് തൊട്ടുപിന്നാലെ ക്യാപ്റ്റൻമാരെ അഭിമുഖത്തിന് നിർബന്ധിക്കുന്ന ബ്രോഡ്കാസ്റ്റർമാരുടെ നടപടിയാണ് ഇത്തരമൊരു വിവാദത്തിന് കാരണമെന്ന് ഗാവസ്കർ തുറന്നടിച്ചു.

ഈ സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നിന്ന് 312 റൺസ് മാത്രമാണ് പന്തിന് നേടാനായത്. രാജസ്ഥാൻ റോയൽസിനെതിരായ തോൽവിക്ക് ശേഷം നടന്ന ലൈവ് അഭിമുഖത്തിൽ “We’re a f***** good team” എന്ന് പന്ത് പറഞ്ഞതാണ് വിവാദമായത്.

Stories you may like

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; ആയിരം വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ്

ഇന്ത്യയ്ക്ക് ബാറ്റിംഗ് പറുദീസ, പാകിസ്ഥാന് കെണി; തോൽവിക്ക് കാരണം തങ്ങൾക്ക് കിട്ടുന്ന മോശം പിച്ച് എന്ന് മുൻ പാക് താരം

“മത്സരം തോറ്റ് മിനിറ്റുകൾക്കുള്ളിൽ ക്യാപ്റ്റൻമാരെ അഭിമുഖം ചെയ്യുന്നത് എത്രത്തോളം ആവശ്യമാണെന്ന് സംശയമുണ്ട്. പ്രത്യേകിച്ച് അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തിന് ശേഷം ക്യാപ്റ്റന്റെ നിരാശ വലുതായിരിക്കും. വിക്കറ്റ് കീപ്പർ കൂടിയാണെങ്കിൽ വെയിലത്ത് ഓടിത്തളർന്ന് നിൽക്കുകയായിരിക്കും അവർ. ഈ സാഹചര്യത്തിൽ അവർക്ക് കുറച്ച് സമയം നൽകുന്നതാണ് ഉചിതം.”

വിജയിച്ച ടീമിലെ ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം നേടിയ താരത്തെ അഭിമുഖം ചെയ്താൽ മതിയെന്നും, തോറ്റ ടീമിന്റെ ക്യാപ്റ്റന് മുഖം കഴുകി ഒന്ന് ശാന്തമാകാനുള്ള സമയം നൽകണമെന്നും ഗാവസ്കർ നിർദ്ദേശിച്ചു. ഋഷഭ് പന്ത് പൊതുവേ ഏറെ സന്തോഷവാനും കളിയെ സ്നേഹിക്കുന്ന വ്യക്തിയുമാണെന്നും, എന്നാൽ തോൽവിയുടെ നിരാശയിൽ അബദ്ധത്തിൽ പറഞ്ഞുപോയതാകാം ഇതെന്നുമാണ് ഗാവസ്കർ പറയുന്നത്.

“എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്ന പന്ത് അങ്ങനെയൊന്ന് പറഞ്ഞെങ്കിൽ അത് തീർത്തും മാനസിക സമ്മർദ്ദം കൊണ്ടാണ്. മൈക്ക് മുഖത്തേക്ക് എറിഞ്ഞു കൊടുക്കുന്നതിന് പകരം അല്പം സമയം നൽകിയാൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാം. ഇതൊരു വലിയ ആവശ്യമാണോ?” ഗാവസ്കർ ചോദിക്കുന്നു.

Tags: Rishabh pantipl 2026
Share
Tweet
SendShare

Latest stories from this section

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

Latest News

രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് എം.എ. ബേബി; പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും

രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് എം.എ. ബേബി; പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

ചന്ദ്രനിൽ ഇന്ത്യ ഒപ്പമുണ്ടാവണം; നാസയുടെ മൂൺ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയ്ക്ക് അമേരിക്കയുടെ ഔദ്യോഗിക ക്ഷണം

ചന്ദ്രനിൽ ഇന്ത്യ ഒപ്പമുണ്ടാവണം; നാസയുടെ മൂൺ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയ്ക്ക് അമേരിക്കയുടെ ഔദ്യോഗിക ക്ഷണം

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘എഫ്ഡിയാണോ എസ്‌ഐപിയാണോ നല്ലത്?’: കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണം?; കുഴങ്ങുന്നവർക്കായി വിദഗ്ധരുടെ വിശദമായ മാർഗ്ഗരേഖ!

‘എഫ്ഡിയാണോ എസ്‌ഐപിയാണോ നല്ലത്?’: കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണം?; കുഴങ്ങുന്നവർക്കായി വിദഗ്ധരുടെ വിശദമായ മാർഗ്ഗരേഖ!

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; ആയിരം വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ്

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; ആയിരം വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ്

ഭൂമിയെ നിരന്തരം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ ‘ഈഗിൾ ഐ’; ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിന്യസിച്ചു

ഭൂമിയെ നിരന്തരം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ ‘ഈഗിൾ ഐ’; ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിന്യസിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies