വാഷിംഗ്‌ടൺ : ഇന്ത്യയിൽ ദലൈലാമയ്ക്ക് അഭയം നൽകിയതിന് രാജ്യത്തോട് നന്ദി പറഞ്ഞ് അമേരിക്ക.ലോകം ദലൈലാമയുടെ 85 ആം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് അമേരിക്കയുടെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്സ് ബ്യൂറോ രംഗത്തു വന്നത്.ചൈനയുടെ അടിച്ചമർത്തലിനെ തുടർന്ന് 1959 ലാണ് ദലൈലാമ ടിബറ്റ് വിട്ട് ഇന്ത്യയിലേക്കെത്തുന്നത്.
സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്സ് ബ്യൂറോയ്ക്കൊപ്പം യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിന്റെ സ്പീക്കറായ നാൻസി പെലോസിയും ദലൈലാമയ്ക്ക് ജന്മദിന ആശംസകൾ നേർന്നു.ചൈനയുടെ അടിച്ചമർത്തൽ ഇപ്പോഴും ഏറ്റുവാങ്ങേണ്ടി വരുന്ന ടിബറ്റിലെ മനുഷ്യർക്ക് ഒരുപാട് സവിശേഷതയുള്ള ഈ ദിവസത്തിൽ പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് നാൻസി വ്യക്തമാക്കി. അതേ സമയം, ഹോങ്കോങിൽ ജനഹിതം പരിഗണിക്കാതെ പുതിയ സുരക്ഷാ നിയമം ഏർപ്പെടുത്തിയതിന് നാൻസി പെലോസി ചൈനയെ രൂക്ഷമായി വിമർശിച്ചു.
Discussion about this post