കൊച്ചി : കോവിഡ് -19 മൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടന്നിരുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായി ഇന്ത്യൻ നാവിക സേനയാരംഭിച്ച ഓപ്പറേഷൻ സമുദ്ര സേതു പൂർത്തിയായി.മെയ് 5 ന് ആരംഭിച്ച ഓപ്പറേഷൻ സമുദ്ര സേതു കടൽമാർഗം 3,992 പേരെയാണ് തിരികെ ഇന്ത്യയിലെത്തിച്ചത്.
55 ദിവസം നീണ്ടു നിന്ന ദൗത്യത്തിൽ ഇന്ത്യൻ നാവിക സേനയുടെ ഇന്ത്യൻ നേവൽ ഷിപ്സ് ജലാശ്വ,ഐരാവത്, ശാർദുൽ, മാഗർ എന്നീ കപ്പലുകൾ സഹകരിച്ചു.ഇരുപത്തി മൂവായിരത്തോളം കിലോമീറ്ററുകൾ താണ്ടിയാണ് പ്രവാസികളെ കപ്പലുകൾ തിരികെ ഇന്ത്യയിലെത്തിച്ചത്.കോവിഡ് വ്യാപനം തടയുന്നതിനായുള്ള എല്ലാ വിധ മുൻകരുതലുകളും നാവിക സേനയുടെ കപ്പലുകളിൽ ഒരുക്കിയിരുന്നു.
Discussion about this post