തിരുവനന്തപുരം : പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ നിരക്ക് ഇനിയും ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തി.കേരളത്തിൽ, ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളിൽ 133 പേർക്ക് രോഗം പകർന്നത് മാത്രം 78 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇത്തരം സാഹചര്യത്തിൽ സമൂഹ വ്യാപനത്തിന് വൻസാധ്യതയുണ്ട്. അതിയായ ജാഗ്രത പാലിച്ചില്ലെങ്കിൽ സമ്പർക്ക വ്യാപനം സമൂഹ വ്യാപനത്തിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.സംസ്ഥാനത്ത് നിലവിലുള്ളത് അസാധാരണ സാഹചര്യമാണെന്ന് ഓർമ്മപ്പെടുത്തിയ മുഖ്യമന്ത്രി, റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്നവരെ അനാവശ്യമായി സന്ദർശിക്കരുത് എന്നും കൂട്ടിച്ചേർത്തു.
ഇന്ന് സംസ്ഥാനത്ത് കോവിഡ് -19 റിപ്പോർട്ട് ചെയ്തത് 339 പേർക്കാണ്.തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് മുന്നൂറിലധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.കേരളത്തിൽ ഇത്രയുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഇതാദ്യമാണ്.133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിട്ടുള്ളത്.
Discussion about this post