ന്യൂഡൽഹി : ബ്രിട്ടനിലെ നിക്ഷേപകരിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം.120 വ്യവസായ പദ്ധതികളും അയ്യായിരത്തിലധികം തൊഴിലവസരങ്ങളുമാണ് 2019-2020 കാലയളവിൽ ഇന്ത്യ- ബ്രിട്ടൻ സാമ്പത്തിക ബന്ധത്തിൽ ഉരുത്തിരിഞ്ഞത്.900-ൽ അധികം ഇന്ത്യൻ കമ്പനികൾ നിലവിൽ ബ്രിട്ടനിലെ സംരംഭകരാണ്.
ബ്രിട്ടനിലെ ഡിപ്പാർട്ട്മെന്റ് ഫോർ ഇന്റർനാഷണൽ ട്രേഡ് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.പോയ വർഷത്തേക്കാൾ 4% വർധനവാണ് ഇന്ത്യൻ നിക്ഷേപത്തിൽ സംഭവിച്ചിരിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ വിദേശസംരംഭകരെന്ന പദവി അമേരിക്ക നിലനിർത്തി.ഇന്ത്യ കഴിഞ്ഞാൽ ജർമനിയാണ് ഏറ്റവുമധികം ബ്രിട്ടനിൽ വ്യവസായ നിക്ഷേപം നടത്തിയിട്ടുള്ള രാജ്യം.
Discussion about this post