കൊച്ചി : സ്വർണക്കടത്തു കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നു സ്വപ്നയേയും സന്ദീപിനെയും കുരുക്കിയത് സന്ദീപിന്റെ ഔട്ട്ഗോയിംഗ് കോൾ ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സന്ദീപിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടക്കുന്ന സമയം സന്ദീപ് സഹോദരന്റെ ഫോണിലേക്ക് വിളിച്ചിരുന്നു ഇതാണ് സന്ദീപിലേക്കും സ്വപ്നയിലേക്കും അന്വേഷണ സംഘത്തെ നയിച്ചത്.ഇവരിൽ നിന്നും രണ്ടര ലക്ഷം രൂപയും തിരിച്ചറിയൽ കാർഡും, പാസ്പോർട്ടും, മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
രണ്ടു ദിവസം മുൻപാണ് പ്രതികൾ ബംഗളൂരുവിലേക്ക് എത്തിച്ചേർന്നത്.കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ കർശനമായ യാത്രാനിയന്ത്രണങ്ങൾ നിൽക്കവേ, സ്വർണക്കടത്ത് കേസിലെ പ്രതികൾ എങ്ങനെ സംസ്ഥാന അതിർത്തി കടന്നുവെന്ന ചോദ്യം ശക്തമാവുകയാണ്.ഉന്നത ബന്ധങ്ങളുടെ സഹായം കൂടാതെ ഇവർക്ക് ഇതിന് സാധിക്കില്ലെന്നാണ് അധികൃതർ വിലയിരുത്തുന്നത്.












