ലക്നൗ : കുറ്റകൃത്യങ്ങളും അഴിമതിയും ഇല്ലാതാക്കാൻ ഏതു വഴിയും സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.യു.പിയിലുള്ള 200 മില്യൺ ആളുകളുടെ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തിന്റെ ക്രമസമാധാനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.കൊടും കുറ്റവാളിയായ വികാസ് രൂപയെ ഉത്തർപ്രദേശ് പോലീസ് എൻകൗണ്ടറിൽ വധിച്ചിരുന്നു.കുറ്റവാളികളോട് നിർദ്ദാക്ഷിണ്യമായ നിലപാടാണ് യോഗി ആദിത്യനാഥ് സർക്കാർ സ്വീകരിക്കുന്നത്.
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ യു.പിയിലേക്ക് തിരികെ വന്ന കുടിയേറ്റ തൊഴിലാളികൾക്ക്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ജോലി അവസരങ്ങൾ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.കോവിഡിനെ തുടർന്ന് നാല് മില്യൺ കുടിയേറ്റ തൊഴിലാളികൾ യു.പിയിലേക്ക് തിരികെയെത്തിയിരുന്നു.രാജ്യത്തിന്റെ സമ്പദ്ഘടനയെ കുറിച്ച് ചർച്ച ചെയ്യുമ്പോഴെല്ലാം ‘ആത്മനിർഭർ ഭാരതിന്’ കൂടുതൽ പ്രാധാന്യം നൽകിയാണ് അദ്ദേഹം സംസാരിച്ചത്.









