തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 400ന് മുകളിൽ കൊവിഡ് രോഗബാധിതർ. ഇന്ന് സംസ്ഥാനത്ത് 435 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 206 പേർക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ആശങ്കയുളവാക്കുന്നതാണ് ഈ കണക്കുകൾ.
തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്‍ പരിശോധനഫലം പോസിറ്റീവ് ആണ്.
പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 40 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 19 പേര്‍ക്കുവീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും , കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗം ബാധിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 132 പേര് രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
Discussion about this post