ജൂലൈ 14 മുതൽ ഘട്ടംഘട്ടമായി ജമ്മുകാശ്മീർ വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കാൻ സർക്കാർ തീരുമാനം. ഇതിനെ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ജമ്മുകാശ്മീർ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ വിമാനം വഴി വരുന്ന വിനോദസഞ്ചാരികളെ മാത്രമേ ജമ്മുകശ്മീരിൽ പ്രവേശിപ്പിക്കൂ. ഇങ്ങനെ വരുന്നവർ കോവിഡ് ബാധയുണ്ടോയെന്ന് നിർണയിക്കുന്ന ആർടി -പിസിആർ ടെസ്റ്റും നടത്തിയിരിക്കണം.മാത്രമല്ല, മുൻകൂട്ടി ജമ്മു കാശ്മീരിൽ താമസസൗകര്യം ഉറപ്പാക്കുകയും വേണം.ഇന്നലെയാണ് ജമ്മു കാശ്മീർ സർക്കാർ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
Discussion about this post