കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. ഷാർജയിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കിലോ 195 ഗ്രാം സ്വർണമാണ് പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെയും സംസ്ഥാനത്ത് വൻ തോതിൽ സ്വർണ്ണക്കടത്ത് തുടരുകയാണ്. സംസ്ഥാനത്തെ സ്വർണ്ണക്കടത്തിന്റെ കേന്ദ്രം കോഴിക്കോടാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പൊലീസ് കഴിഞ്ഞ ദിവസം കേന്ദ്ര ഏജൻസികൾക്ക് കൈമാറിയിരുന്നു. ഇതിന് പിന്നിൽ വൻ ശൃംഖല പ്രവർത്തിക്കുന്നതായും സ്വർണ്ണക്കടത്തിലൂടെ സമാഹരിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും റിപ്പോർട്ടിൽ സൂചന ഉണ്ടായിരുന്നു.
Discussion about this post