തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയവരിൽ 85.13 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.
സയന്‍സ് 88.62 ശതമാനം, ഹ്യുമാനിറ്റീസ് 77.76 ശതമാനം, കൊമേഴ്‌സ് 84.52 ശതമാനം ടെക്‌നിക്കല്‍ – 87.94. ആര്‍ട് (കലാമണ്ഡലം)- 98.75 ശതമാനം എന്നിങ്ങനെയാണ് വിവിധ സബ്ജക്ട് ഗ്രൂപ്പുകളിലെ വിജയശതമാനം.
3,75,655 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയത്. ഇതില്‍ 3,19,782 പേര്‍ വിജയിച്ചു. 84.33 ആയിരുന്നു 2019-ലെ വിജയശതമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു ഘട്ടമായാണ് ഇത്തവണ പരീക്ഷ നടന്നത്.
വിദ്യാര്‍ഥികള്‍ക്ക് keralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍വഴി ഫലം അറിയാനാകും. PRD Live, Saphalam 2020, iExaMS എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാണ്.











