ട്വിറ്റർ സിഇഒ ജാക്ക് ഡോഴ്സി, ജസ്റ്റിൻ ബീബർ എന്നിവരുടേതടക്കം 142 മില്യൺ ആളുകളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്.അമേരിക്കയിലുള്ള ലാസ് വേഗാസിലെ എംജിഎം റിസോർട്ടുകളിൽ താമസിച്ചിട്ടുള്ള ആളുകളുടെ വിവരങ്ങൾ രണ്ടു ലക്ഷം രൂപയ്ക്ക് ഹാക്കർമാർ വിൽക്കുന്നതായാണ് വിവരങ്ങൾ.
2019 ഇൽ എംജിഎം റിസോർട്ടുകളിൽ തങ്ങിയിട്ടുള്ള പല പ്രസിദ്ധരായ വ്യക്തികളുടെയും വിവരങ്ങൾ വിൽക്കുന്നുണ്ടെന്ന് ഡാർക്ക് വെബിന്റെ മാർക്കറ്റ് പ്ലേസിൽ ഒരു ഹാക്കർ പരസ്യമിടുകയായിരുന്നു.ഇതോടെയാണ് റിസോർട്ടിന്റെ വിവരങ്ങൾ ചോർന്ന കാര്യം വെളിച്ചത്ത് വന്നത്.ഹാക്കർ നൽകിയ പരസ്യമനുസരിച്ച് 142,479,937 പേരുടെ സ്വകാര്യ വിവരങ്ങളാണ് ഹാക്കറുടെ കയ്യിലുള്ളത്.












