അതിർത്തിയിലെ നിലവിലുള്ള സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും കരസേന മേധാവി ജനറൽ എം.എം നരവനെയും ജൂലൈ 17 ന് ലഡാക്ക് സന്ദർശനം നടത്തും.18-ന് കേന്ദ്രമന്ത്രി ജമ്മു കശ്മീരിലെ മറ്റു അതിർത്തി മേഖലകളിലും സന്ദർശനം നടത്തും.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത സന്ദർശനം കഴിഞ്ഞു മൂന്നാഴ്ച്ചകൾക്കു ശേഷമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയും ലഡാക്ക് സന്ദർശനത്തിനൊരുങ്ങുന്നത്.
അതേ സമയം, ഇന്ത്യയും ചൈനയും തമ്മിലുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്.നാലാം ഘട്ട സമാധാന ചർച്ച 14 മണിക്കൂറാണ് നീണ്ടു നിന്നത്.ചർച്ചയിലെടുത്ത തീരുമാനങ്ങളെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല.ഇന്ത്യയുടെ കമാൻഡർ ലെഫ്.ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനയുടെ ദക്ഷിണ സിന്‍ജിയാംഗ് മിലിട്ടറി ഡിസ്ട്രിക് മേധാവി മേജര്‍ ജനറല്‍ ലിയൂ ലിനുമാണ് നാലാം ഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്.
Discussion about this post