മലപ്പുറം : തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ രണ്ടുപേർ കൂടി അറസ്റ്റിൽ.മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സൈതലവി എന്നിവരാണ് അറസ്റ്റിലായത്.മലപ്പുറത്ത് വെച്ചാണ് ഇവരെ കസ്റ്റംസ് അധികൃതർ പിടികൂടിയത്.ഇവർ രണ്ടു പേരും സ്വർണ്ണക്കടത്തിന് പണം മുടക്കിയിരുന്നു.
പ്രതികളായ റമീസിന്റെയും അംജദ് അലിയുടെയും സുഹൃത്തുക്കൾ കൂടിയാണ് ഇവർ രണ്ടു പേരും.അംജദ് അലി വഴിയാണ് ഇവർ കള്ളക്കടത്തിന് പണം മുടക്കുന്നത്. ഇതോടു കൂടി, കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി.ക്രൗഡ് ഫണ്ടിങ് വഴി പലരിൽ നിന്നായി ശേഖരിച്ചത് 14.8 കോടി രൂപയാണ്.
Discussion about this post