ന്യൂഡൽഹി : വികാസ് ഡൂബെയുടെ എൻകൗണ്ടർ നടത്തിയത് മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് തന്നെയായിരുന്നുവെന്ന് സുപ്രീം കോടതിയോട് യു.പി പോലീസ്. പോലീസിന്റെ ആയുധം കൈക്കലാക്കി തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതിനാലാണ് സ്വയരക്ഷയ്ക്ക് വേണ്ടി ഡൂബെയ്ക്ക് നേരെ വെടിയുതിർത്തതെന്ന് പോലീസ് പരമോന്നത കോടതിയിൽ വ്യക്തമാക്കി.
എൻകൗണ്ടറിനെ കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്ന് യു.പി പോലീസ് കോടതിയെ അറിയിച്ചു.വികാസ് ഡൂബെയുടെ മൃതദേഹത്തിന്റെ ചിത്രവും ബിക്രു ഗ്രാമത്തിൽ ഡൂബെ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രവും യു.പി പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.അതേസമയം, യുപിയിലെ എൻകൗണ്ടറുകളെ കുറിച്ച് അന്വേഷിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അടങ്ങുന്ന ബെഞ്ച് തീരുമാനിച്ചു.ഈ അന്വേഷണത്തെ തുടർന്നുള്ള വാദം ജൂലൈ 20ന് സുപ്രീം കോടതി കേൾക്കും.








