മംഗളൂരു: കൊറോണയെ മറികടക്കാന്‍ വിചിത്ര മരുന്നുമായി മംഗളൂരുവിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍. റം കഴിച്ചാല്‍ കൊറോണ മാറുമെന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്. ഓംലെറ്റും റമ്മില്‍ കുരുമുളക് പൊടിയും ചേര്‍ത്ത് കഴിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഉല്ലാല്ലിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ രവിചന്ദ്ര ഗാട്ടിയുടെതാണ് നിര്‍ദേശം.
‘ബെംഗളൂരുവിലും മഡിക്കേരിയിലും റം കുടിക്കുന്ന ധാരാളം പേരുണ്ട്, പക്ഷെ ഞാന്‍ കുടിക്കില്ല, മീനും കഴിക്കില്ല. നിങ്ങള്‍ ഒരു ടീസ്പൂണ്‍ നിറയെ കുരുമുളക് പൊടി 90 മില്ലി റമ്മില്‍ ഇട്ട്, നന്നായി ഇളക്കി കുടിക്കുക’. ‘പകുതി വേവിച്ച രണ്ട് ഓംലെറ്റുകളും ഇതിനൊപ്പം കഴിക്കുക. ഞാന്‍ ധാരാളം മരുന്നുകള്‍ പരീക്ഷിച്ചു, പക്ഷേ ഇത് മാത്രമാണ് പ്രവര്‍ത്തിച്ചത്. ഞാന്‍ ഇത് നിര്‍ദ്ദേശിക്കുന്നത് ഒരു രാഷ്ട്രീയക്കാരനായല്ല, കൊറോണ കമ്മിറ്റി അംഗം എന്ന നിലയിലാണ്,’രവിചന്ദ്ര ഗാട്ടി പറഞ്ഞു.
Discussion about this post