ചൈനീസ് കമ്പനിയുമായുള്ള മറ്റൊരു പ്രധാന കരാറും ഇന്ത്യൻ റെയിൽവേ റദ്ദാക്കി. റെയിൽവേയുടെ പ്രത്യേക കിഴക്കൻ ചരക്ക് ഗതാഗത ഇടനാഴി (Eastern Dedicated Freight Corridor) ലെ വാർത്താവിനിമയ/സിഗ്നലിങ്ങ് സംവിധാനങ്ങൾക്കായുള്ള കരാറാണ് കഴിഞ്ഞ ദിവസം റദ്ദ് ചെയ്തത്. കരാർ പ്രകാരമുള്ള പണികൾ ഇഴഞ്ഞു നീങ്ങുന്നതാണ് കാരണം.
ഉത്തർപ്രദേശിലെ കാൺപൂർ പുതൽ പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ നഗർ വരെയുള്ള 417 കിലോമീറ്റർ തീവണ്ടിപ്പാതയിലെ കരാർ ജോലികളാണ് നിർത്തലാക്കിയത്. വെള്ളിയാഴ്ച ഈ ജോലികൾ അവസാനിപ്പിച്ചുകൊള്ളാനുള്ള കത്ത് ചൈനീസ് കമ്പനികൾക്ക് നൽകിയതായി പ്രത്യേക കിഴക്കൻ ചരക്ക് ഗതാഗത ഇടനാഴി മാനേജിങ്ങ് ഡയറക്ടർ അനുരാജ് സചാൻ പറഞ്ഞു.
ബീജിംങ്ങ് നാഷണൽ റെയില്‍വെ റിസർച്ച് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ ആൻഡ് കമ്യൂണിക്കെഷൻ ഗ്രൂപ്പ് എന്ന സ്ഥാപനമാണ് കരാറെടുത്തിരുന്നത്. 471 കോടി രൂപ മൂല്യമാണ് ഈ കരാറിന് ഉണ്ടായിരുന്നത്. പറഞ്ഞിരുന്നസമയത്തിനുള്ളിൽ ചൈനീസ് കമ്പനി പണി പൂർത്തിയാക്കിയില്ല എന്നതാണ് കരാർ റദ്ദാക്കാനുള്ള കാരണം. പണിയുടെ 20% പോലും ഇവർ പൂർത്തിയാക്കിയിരുന്നില്ല. ഈ പദ്ധതിക്ക് പണം നൽകുന്ന ലോകബാങ്കിനെ കഴിഞ്ഞ കൊല്ലം തന്നെ കരാർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് റെയിൽവേ സമീപിച്ചിരുന്നു.
പണി ഇഴഞ്ഞു നീങ്ങുന്നതിനപ്പുറം ഈ ചൈനീസ് കമ്പനികൾ സാങ്കേതിക വിവരങ്ങൾ കൈമാറാതിരിക്കുകയും ചെയ്തു. ഈ കമ്പനിയിൽ ഗുണനിലവാരമുള്ള, കൃത്യമായ യോഗ്യതയുള്ള എഞ്ചിനീയർമാരും ഇല്ലായിരുന്നു. ഇതിനു മുൻപ് വേറൊരു ഹൈനീസ് കമ്പനിയുമായുള്ള കരാറും ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. ശരീര ഊഷ്മാവ് അളക്കാനുള്ള ഉപകരണങ്ങൾ വാങ്ങുന്ന കരാറായിരുന്നു അത്
Discussion about this post