സൂപ്പർ 4 നേരത്തെ തന്നെ ഉറപ്പിച്ച ഇന്ത്യ ഒമാനെതിരായ അപ്രധാന മത്സരത്തിൽ ഇറങ്ങിയത് കൂൾ മൂഡിൽ തന്നെ ആയിരുന്നു. വലിയ ആവേശം ഒന്നും ഇല്ലാത്ത അന്തരീക്ഷത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് സമയം മുതൽ കോമഡി ആയിരുന്നു. ആദ്യ രണ്ട് മത്സരത്തിലും ആദ്യം ഫീൽഡിങ്ങിന് ഇറങ്ങിയ ഇന്ത്യ ഇന്ന് ടോസ് കിട്ടിയാൽ ആദ്യം ബാറ്റ് ചെയ്യുമെന്ന് ഉറപ്പായിരുന്നു. വിചാരിച്ചത് പോലെ തന്നെ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
ടോസ് സമായത്ത് സംസാരിച്ച സൂര്യകുമാർ യാദവ് എന്ത് കൊണ്ട് ആദ്യം ബാറ്റ് ചെയ്യുന്നു എന്ന് പറയുന്നതിന് ഒപ്പം രോഹിത് ശർമ്മയെ നൈസായി ഒന്ന് ട്രോളി. വാക്കുകൾ ഇങ്ങനെ:
ഈ ടൂർണമെന്റിൽ ഞങ്ങൾ ആദ്യം ബാറ്റ് ചെയ്തിട്ടില്ല, ഞങ്ങളുടെ ബാറ്റിംഗ് ഡെപ്ത്ത് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. സൂപ്പർ 4-ലേക്ക് കടക്കുമ്പോൾ എല്ലാവർക്കും അവസരം കിട്ടേണ്ടത് പ്രധാനമാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ ഞങ്ങൾ വിചാരിച്ചത് പോലെ കാര്യങ്ങൾ പോയി. അത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് മനോഹരമായി കാണപ്പെടുന്നു, ഞങ്ങളുടെ ഓപ്പണർമാർ സാഹചര്യം മുതലെടുക്കും എന്ന് കരുതുന്നു. ടീമിൽ രണ്ട് മാറ്റങ്ങളാണ് ഉള്ളത്- ഹർഷിത് റാണ എത്തി, വേറെ ഒരാൾ കൂടി ടീമിൽ വന്നിട്ടുണ്ട് , ആരാണ് എന്ന് മറന്ന് പോയി. ഞാൻ പെട്ടെന്ന് രോഹിത് ആയത് പോലെ തോന്നുന്നു.
രോഹിത്തിന്റെ മറവിയെ നൈസായി ട്രോളുക ആയിരുന്നു സൂര്യകുമാർ. പ്രധാനപ്പെട്ട സാധനങ്ങൾ മറക്കുന്ന ശീലത്തിന് പേരുകേട്ട രോഹിത് ടോസ് സമയത്തും തന്റെ മറവിയുമായി പലവട്ടം ചിരിപ്പിച്ചിട്ടുണ്ട്. ടീമിലേക്ക് വന്നാൽ ബുംറയും വരുൺ ചക്രവർത്തിയും പുറത്തേക്ക് പോയപ്പോൾ ഹർഷിത് റാണയും അർശ്ദീപ് സിങ്ങും ടീമിലെത്തി.
മത്സരത്തിലേക്ക് വന്നാൽ ചെറിയ എതിരാളികൾക്ക് എതിരെ ഉഴപ്പൻ ശൈലിയിൽ കളിച്ച ഇന്ത്യ 188 റൺ നേടി എങ്കിലും താരങ്ങളിൽ ആർക്കും ആവേശം ഉണ്ടായിരുന്നില്ല. 45 പന്തിൽ 56 റൺ നേടിയ സഞ്ജു സാംസൺ ഇന്ത്യയുടെ ടോപ് സ്‌കോറർ ആയപ്പോൾ ഇന്ന് ടീമിലെ സഹതാരങ്ങൾക്ക് അവസരം നൽകാൻ ശ്രമിച്ച് ബാറ്റ് ചെയ്യാൻ ഇറങ്ങാതെ ഇരുന്ന സൂര്യകുമാറിന്റെ തീരുമാനത്തിന് വലിയ കൈയടിയാണ് കിട്ടുന്നത്.
Discussion about this post