കോൺഗ്രസിനെ വീണ്ടും വിവാദത്തിലാക്കി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിത്രോദയുടെ പരാമർശം.കോൺഗ്രസിന്റെ വിദേശനയം ആദ്യം അയൽപ്പക്കത്ത് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ പോയിട്ടുള്ള തനിക്ക് സ്വന്തം വീട്ടിൽ പൊയതുപോലെയുള്ള തോന്നാലാണണ്ടാകാറുള്ളതെന്നും സാം പിത്രോദ പറഞ്ഞു.
വിദേശനയത്തിന്റെ കാര്യത്തിൽ, എന്റെ അഭിപ്രായത്തിൽ നാം നമ്മുടെ അയൽപ്പക്കത്ത് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. അയൽക്കാരുമായുള്ള ബന്ധം ശരിക്കും മെച്ചപ്പെടുത്താൻ നമുക്ക് സാധിക്കുമോ?. ഞാൻ പാകിസ്താനിൽ പോയിട്ടുണ്ട്. സ്വന്തം നാട്ടിലെന്ന പോലെയാണ് എനിക്ക് അവിടം അനുഭവപ്പെട്ടത്. ഞാൻ ബംഗ്ലാദേശിൽ പോയിട്ടുണ്ട്. നേപ്പാളിലും പോയിട്ടുണ്ട്. എനിക്ക് സ്വന്തംനാട്ടിലെന്ന പോലെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഒരു വിദേശരാജ്യത്താണുള്ളതെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടേയില്ല, എന്നായിരുന്നു സാം പിത്രോദ പറഞ്ഞത്.
അതേസമയം സാം പിത്രോഡയുടെ പരാമർശത്തിനെതിരേ വിമർശനവുമായി ബിജെപി രംഗത്തെത്തി. പാകിസ്താനെതിരായ ഇന്ത്യയുടെ നിലപാടിനെ കോൺഗ്രസ് ദുർബലപ്പെടുത്തുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
Discussion about this post