ന്യൂഡൽഹി : ഡൽഹി യൂണിവേഴ്സിറ്റിയിൽ എബിവിപി തേരോട്ടം. സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ നാലിൽ മൂന്ന് സീറ്റും എബിവിപി സ്വന്തമാക്കി. എബിവിപിയുടെ
ആര്യൻ മാൻ വൻഭൂരിപക്ഷത്തോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളാണ് എബിവിപി സ്വന്തമാക്കിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻ എസ് യു ഐയിലെ രാഹുൽ ഝസാല തിരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 28841 വോട്ടുകൾ നേടി കൊണ്ടാണ് ആര്യൻ മാൻ ഡൽഹി സർവകലാശാല പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. എബിവിപിയുടെ കുനാൽ ചൗധരി സെക്രട്ടറി ആയും ദീപിക ഝാ ജോയിൻ്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു.
ഹരിയാനയിലെ ബഹദൂർഗഡിൽ നിന്നുള്ളയാളാണ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആര്യൻ മാൻ. ഡൽഹി സർവകലാശാലയിലെ പ്രശസ്തമായ ഹൻസ്രാജ് കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം നിലവിൽ ഡൽഹി സർവകലാശാലയിൽ ലൈബ്രറി സയൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. തിരഞ്ഞെടുക്കപ്പെട്ട മറ്റു മൂന്നു പേരും ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ്.
Discussion about this post