ചെന്നൈ: തമിഴ് സൂപ്പർ താരം അജിത്തിന്റെ വീടിന് ബോംബ് ഭീഷണി. താരത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് താരത്തിന്റെ വസതിയിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി.
പൊലീസും ബോംബ് സ്ക്വാഡും താരത്തിന്റെ വീടും പരിസരവും അരിച്ചു പെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തിരച്ചിൽ മണിക്കൂറുകളോളം നീണ്ടു നിന്നു. ഭീഷണി ഗുരുതരമല്ലെന്നും ഇതിന് പിന്നിൽ സാമൂഹ്യ വിരുദ്ധർ ആരെങ്കിലുമാവാമെന്നും പൊലീസ് പറഞ്ഞു. ഫോൺ വിളിച്ചയാളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
അടുത്തയിടെ മറ്റ് തമിഴ് സൂപ്പർ താരങ്ങളായ രജനി കാന്തിനും വിജയ്ക്കും നേരെയും ബോംബ് ഭീഷണി ഉണ്ടായിരുന്നു. വിജയ്ക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയതിന് വില്ലുപുരം സ്വദേശിയായ ഭുവനേശ് എന്നയാളെ പൊലീസ് പിടികൂടിയിരുന്നു.
Discussion about this post