ഡല്‍ഹി: ഗാല്‍വാന്‍ ഏറ്റമുട്ടലില്‍ ചൈനീസ് സൈനികരോട് ധീരമായി പോരാടി മാതൃകയായ സൈനികരെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബിഹാര്‍ റെജിമെന്റിലെ കരസേനാംഗങ്ങളെ ഓരോരുത്തരെയും പേരെടുത്തു പറഞ്ഞു കൊണ്ടായിരുന്നു പ്രതിരോധ മന്ത്രിയുടെ അഭിനന്ദനം.
ഇന്ത്യയുടെ അഭിമാനവും ആത്മാഭിമാനവും സംരക്ഷിച്ച നിങ്ങളുടെ ധീരതയെ അഭിനന്ദിക്കുന്നു. പാംഗോംഗ് തടാകക്കരയിലെ ലുകുങ് ഫോര്‍വേഡ് പോസ്റ്റില്‍ വെച്ച് കരസേനാംഗങ്ങളുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ബീഹാര്‍ റെജിമെന്റിന്റെ സൈനികരെ തോളില്‍ തട്ടി പ്രതിരോധ മന്ത്രി അഭിനന്ദനമറിയിച്ചു.
ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് റെജിമെന്റിലെ ഒരു മുതിര്‍ന്ന സൈനികനെ രാജ്നാഥ്സിംഗിന് പ്രത്യേകം പരിചയപ്പെടുത്തി. ”കൊള്ളാം. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി എന്റെ അഭിനന്ദനങ്ങള്‍,”എന്നായിരുന്നു സൈനികനോട് പ്രതിരോധമന്ത്രിയുടെ മറുപടി. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് ജനറല്‍ എം എം നരവാനെ, നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ യോഗേഷ് കുമാര്‍ ജോഷി തുടങ്ങി നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജൂണ്‍ 15 ന് ആണ് ഗാല്‍വാന്‍ താഴ് വരയില്‍ ചൈനീസ് പട്ടാളത്തോട് ഇന്ത്യ ഏറ്റമുട്ടിയത്. ഇരുപത് സൈനകരാണ് ഏറ്റമുട്ടലില്‍ വീരമൃത്യു വരിച്ചത്.
Discussion about this post