ഡല്‍ഹി:രാം ജംഭൂമി മന്ദിറിന്റെ ശിലാസ്ഥാപന ചടങ്ങിനായി അയോദ്ധ്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ തീരുമാനത്തില്‍ അസ്വസ്ഥനായ കോണ്‍ഗ്രസ് എംപി ഹുസൈന്‍ ദല്‍വായ്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഭൂമി പൂജയിലോ സോംനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലോ പങ്കെടുത്തിട്ടില്ലെന്ന പ്രസ്താവനയുമായാണ് ഹുസൈന്‍ ദല്‍വായ് രംഗത്തെത്തിയത്. താന്‍ മതേതര രാഷ്ട്രത്തിന്റെ നേതാവാണെന്നും സോംനാഥ് ക്ഷേത്രം സന്ദര്‍ശിച്ചാല്‍ അത് രാജ്യത്തിന്റെ ‘മതേതര വസ്ത്രത്തെ’ ദോഷകരമായി ബാധിക്കുമെന്നും ആയിരുന്നു അന്ന് നെഹ്റു പറഞ്ഞതെന്ന് ദല്‍വായ് സൂചിപ്പിച്ചു.
കൊറോണ വൈറസ് വ്യാപനത്തിനിടയില്ർ ഇത്തരമൊരു പരിപാടിക്ക് പോകുന്നത് ഉചിതമാണോ എന്ന് പ്രധാനമന്ത്രി തീരുമാനിക്കേണ്ടതുണ്ടെന്നും ദാല്‍വായ് കൂട്ടിച്ചേര്‍ത്തു. ഈദ് കൂടി വരുന്നു. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കരുതെന്നും ഒത്തുചേരരുതെന്നും മൃഗങ്ങളെ ബലി അര്‍പ്പിക്കരുതെന്നും മിക്ക മുസ്ലീം വിശ്വാസികളോടും ആവശ്യപ്പെടുന്നുണ്ട്. സായിബാബ ക്ഷേത്രം ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങള്‍ അടച്ചിരിക്കുന്നു. സാമൂഹ്യ അകലം പാലിക്കാന്‍ സര്‍ക്കാര്‍ പോലും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു, അതിനാല്‍ അത്തരമൊരു ചടങ്ങില്‍ പ്രധാനമന്ത്രി പോകരുതെന്നാണ് ദല്‍വായ് ആവശ്യപ്പെടുന്നത്.
എന്നാല്‍ ചരിത്രത്തിലെ ഒരു പ്രധാന ഭാഗം ദല്‍വായ് സകര്യപൂര്‍വ്വം മറക്കുകയാണെന്ന് ബിജെപി ആരോപിച്ചു. താന്‍ ഒരു മതേതര രാഷ്ട്രത്തിന്റെ നേതാവാണെന്ന് പറഞ്ഞ് സോംനാഥ് മന്ദിറിന്റെ ഭൂമി പൂജയ്ക്കുള്ള ക്ഷണം നെഹ്റു നിരസിച്ചെങ്കിലും ഉദ്ഘാടന ചടങ്ങിനായി അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പോയിരുന്നു. ഇത് ദല്‍വായ് മറന്നു. രാജേന്ദ്ര പ്രസാദിന്റെ പദ്ധതികളെക്കുറിച്ച് അറിഞ്ഞ നെഹ്റു അദ്ദേഹത്തെ എതിര്‍ത്ത് കത്തെഴുതുകയും ചെയ്തു. ”ഞാന്‍ എന്റെ മതത്തില്‍ വിശ്വസിക്കുന്നു, അതില്‍ നിന്ന് എന്നെ അകറ്റാന്‍ കഴിയില്ല.” എന്ന ശക്തമായ മറുപടിയാണ് രാജേന്ദ്രപ്രസാദ് നല്‍കിയത്. ഇന്ത്യ: കര്‍സണ്‍ മുതല്‍ നെഹ്രു വരെ എന്ന പുസ്തകത്തില്‍ ദുര്‍ഗാദാസ് ഈ കത്തിനെകുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
രാം മന്ദിറിനായി പ്രധാനമന്ത്രി മോദിയുടെ അയോധ്യ സന്ദര്‍ശനത്തെ എന്‍സിപി നേതാവ് ശരദ് പവാറും ചോദ്യം ചെയ്തിട്ടുണ്ട്. രാം മന്ദിര്‍ പണിയുന്നത് കൊറോണ വൈറസിനെ സുഖപ്പെടുത്തുമോ എന്നായിരുന്നു ശരദ് പവാറിന്റ സംശയം
Discussion about this post