ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് തിലക് വർമ്മ പുറത്തായതോടെ സഞ്ജു സാംസണ് ലഭിക്കുന്നത് വലിയൊരു ലൈഫ് ലൈനാണെന്ന് ആകാശ് ചോപ്ര. ഫിറ്റ്‌നസ് വീണ്ടെടുക്കാൻ തിലക് വർമ്മയ്ക്ക് കൂടുതൽ സമയം വേണ്ടതിനാൽ ശ്രേയസ് അയ്യർ ടീമിൽ തുടരുമെങ്കിലും സഞ്ജുവിന് രണ്ട് അവസരങ്ങൾ കൂടി ലഭിക്കാൻ ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തിലക് വർമ്മയുടെ അസാന്നിധ്യം സഞ്ജുവിനും അദ്ദേഹത്തിന്റെ ആരാധകർക്കും പോസിറ്റീവ് വാർത്തയാണെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. തിലക് ഉണ്ടായിരുന്നെങ്കിൽ സഞ്ജുവിന് ചിലപ്പോൾ പുറത്തിരിക്കേണ്ടി വരുമായിരുന്നു, അദ്ദേഹം കിട്ടുന്ന അവസരത്തിൽ തിളങ്ങിയത് ലോകകപ്പിലും സഞ്ജു ബെഞ്ചിൽ ഇരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഇഷാൻ കിഷനും സഞ്ജുവും ഒരുമിച്ച് പ്ലേയിംഗ് ഇലവനിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.
പരമ്പരയിലെ അവസാന മത്സരം ജനുവരി 31-ന് സഞ്ജുവിന്റെ സ്വന്തം തട്ടകമായ തിരുവനന്തപുരത്താണ് നടക്കുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ തിളങ്ങാൻ സഞ്ജുവിന് ലഭിക്കുന്ന ഈ അവസരം നിർണ്ണായകമാണെന്ന് ചോപ്ര ഓർമ്മിപ്പിച്ചു. ഏഷ്യാ കപ്പിന് മുന്നോടിയായി ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതോടെയാണ് സഞ്ജുവിന് തന്റെ ഓപ്പണിംഗ് സ്ഥാനം നഷ്ടമായത്. പിന്നീട് ടീമിൽ തിരിച്ചെത്തിയെങ്കിലും ഈ പരമ്പരയിലെ കഴിഞ്ഞ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 16 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഈ സാഹചര്യത്തിൽ ലഭിക്കുന്ന രണ്ട് മത്സരങ്ങൾ സഞ്ജുവിനെ സംബന്ധിച്ച് ‘ഡൂ ഓർ ഡൈ’ അവസ്ഥയാണെന്ന് അദ്ദേഹം വിലയിരുത്തി.
ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാം ടി20 സഞ്ജു സാംസണെ സംബന്ധിച്ച് കേവലം ഒരു മത്സരം മാത്രമല്ല, സ്വന്തം മണ്ണിലെ കരുത്ത് തെളിയിക്കാനുള്ള പോരാട്ടം കൂടിയാണ്. ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാം ടി20 സഞ്ജു സാംസണെ സംബന്ധിച്ച് കേവലം ഒരു മത്സരം മാത്രമല്ല, സ്വന്തം മണ്ണിലെ കരുത്ത് തെളിയിക്കാനുള്ള പോരാട്ടം കൂടിയാണ്.













Discussion about this post